മ്യൂനിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഇന്നലെ ആവേശ പോരാട്ടമായിരുന്നു. ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ നേരിട്ടു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-1ന് തോല്‍പ്പിച്ചെങ്കിലും സെമി കാണാതെ ബാഴ്‌സലോണ പുറത്തായി. ഇരു പാദങ്ങളിലുമായി മൂന്ന് ഗോളിന്റെ മുൻതൂക്കമുള്ള അത്‌ലറ്റികോ നേരിട്ട് സെമിയിലെത്തി. അതേസമയം, ലിവര്‍പൂളിനെ വീഴ്ത്തി പിഎസ്ജി സെമിയിലേക്ക് കടന്നു. ഇന്ന് സെമി ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരം ആവേശമാകും. അവസാന പതിനഞ്ചു കളികളിൽ തോൽവിയറിയാതെയാണ് ബയേൺ ഇറങ്ങുന്നത്. ഹാരി കെയ്‌ന്റെയും ലൂയിസ് ഡിയാസിന്റെയും ഗോളുകള്‍ക്ക് എംബാപ്പേയിലൂടെ മറുപടി നല്കാനായിരിക്കും റയൽ ഇന്നിറങ്ങുന്നത്.




