എറണാകുളം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കമ്മീഷണർക്കും പരാതി നൽകി കുംഭമേള വൈറല്‍ താരം. മധ്യപ്രദേശ് പൊലീസ് കേരളത്തിൽ വന്ന് മൊഴി എടുത്തതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായാണ് മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയത്. മാർച്ച് പതിനൊന്നിന് കേരളത്തിലെത്തിയാണ് ഇരുവരും വിവാഹിതരായത്. ഇതിന് പിന്നാലെ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്ന് ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം നടത്തിവരികയാണ്.




