ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഇഗ്‌നിസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. കുറച്ച് നാളുകളായുള്ള കുറഞ്ഞ വില്‍പനയും ഡിമാന്‍ഡിലെ ഇടിവുമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ റിപ്പോര്‍ട്ടുകളോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇഗ്‌നിസിന്റെ ഉല്‍പ്പാദനം ഒരു മാസത്തിലേറെയായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ ബുക്കിങ്ങും അവസാനിപ്പിച്ചിട്ടുണ്ട് എന്നെല്ലാം റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും മാരുതിയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും ബുക്കിങ് ലഭ്യമാണ്. 2017ല്‍ പുറത്തിറങ്ങിയ ഈ പ്രീമിയം അര്‍ബന്‍ കോംപാക്റ്റ് ഹാച്ച്ബാക്കിന് 4.59 ലക്ഷം രൂപ മുതല്‍ 7.80 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, ഡല്‍ഹി) വില.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 3,780 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ വില്‍പന 1,902 യൂണിറ്റുകളായി കുറഞ്ഞു (ഏകദേശം 50 ശതമാനം ഇടിവ്).


