മുംബൈ: ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി. പഞ്ചാബ് കിംഗ്‌സാണ് മുംബൈയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടിയത്. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്റാണ് പഞ്ചാബിന്. മുംബൈക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ തന്നെ ക്വിന്റണ്‍ ഡി കോക്ക് സെഞ്ചുറി നേടി.രോഹിത് ശർമയ്ക്ക് പരിക്കേറ്റതോടെയാണ് ഡീ കോക്ക് ഇലവനിൽ എത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. പ്രഭ്‌സിമ്രാന്‍ – ശ്രേയസ് സഖ്യം 139 റണ്‍സ് കൂട്ടുചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. ശ്രേയസ് വിജയത്തിനരികെ വീണു. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. ആദ്യ മത്സരം മാത്രം ജയിച്ച് തുടർച്ചയായ നാല് മത്സരങ്ങളിലും തോൽവി കണ്ട മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.




