ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. ഹരിപൂർ ജില്ലയിലെ ഹത്തർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
ഗ്രാൻഡ് ട്രങ്ക് റോഡിനരികിലെ ഒരു ഗ്രൈൻഡിങ് മില്ലിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഗ്യാസ് പൈപ്പ്‌ലൈനിൽ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ വൻ തീപിടിത്തം ഉണ്ടായി. സമീപത്തെ ഒരു വീടിനും തീപിടിച്ചതോടെ നാശനഷ്ടം വർധിക്കുകയും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാകുകയും ചെയ്തു.
തീ വേഗത്തിൽ പടർന്നതിനിടെ നാല് സ്ത്രീകളെയും ആറ് കുട്ടികളെയും രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. നിരവധി പേർക്ക്ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. അടിയന്തര സംഘങ്ങൾ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.




