Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചെറുവണ്ണൂരിൽ ചുവരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് മർദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പേരാമ്പ്രക്ക് സമീപം ചെറുവണ്ണൂരിൽ ദർസ് വിദ്യാർത്ഥികളെ ചെമ്പ് വള ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ചെറുവണ്ണൂർ പള്ളി ദർസിലെ നാല് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. മുഹമ്മദ് സിനാൻ, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമിൽ, അബ്ദുൽ ഹാദി എന്നിവർക്കാണ് മർദനമേറ്റത്. സന്തോഷ്, സുരേഷ് പഴയ മഠത്തിൽ എന്നിവർ ചേർന്നാണ് ആക്രമിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ വർഗീയ പരാമർശങ്ങൾ നടത്തിയതായും ആരോപണമുണ്ട്.

ദർസിലെ പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലിൽ ചുവരെഴുതാനെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. മുമ്പ് വീട്ടുകാരിൽ നിന്ന് അനുമതി വാങ്ങിയിരുന്നെന്നും പിന്നീട് വീണ്ടും ഉറപ്പാക്കാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും വിദ്യാർത്ഥികൾ പറയുന്നു. മർദനത്തിന് ശേഷം വിദ്യാർത്ഥികളെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ദർസ് അധ്യാപകൻ മേപ്പയൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix