Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണ്ഡല പുനർനിർണ്ണയം; വിമർശനവുമായി ശശി തരൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്ന് വിമർശിച്ച് ശശി തരൂർ എംപി . നോട്ടുനിരോധനം നടപ്പിലാക്കുമ്പോൾ കേന്ദ്രസർക്കാർ കാണിച്ച അതേ തിടുക്കമാണ് ഇപ്പോൾ മണ്ഡല പുനർനിർണ്ണയത്തിലും കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ‘രാഷ്ട്രീയ ഡീമോണറ്റൈസേഷൻ’ ആണെന്നും അദ്ദേഹം പറഞ്ഞു.

ഈ നടപടി ലോക്‌സഭയിലെയും രാജ്യസഭയിലെയും നിലവിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ തകർക്കുമെന്നും തരൂർ മുന്നറിയിപ്പ് നൽകി. വനിതാ സംവരണത്തെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നത് സംവരണത്തെ ബന്ദിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വലിയ ഭീഷണിയാണ് ഈ നീക്കമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യ നിയന്ത്രണത്തിൽ മുന്നിൽ നിൽക്കുന്ന കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾ പുതിയ സംവിധാനത്തിൽ രാഷ്ട്രീയമായി പിന്നോട്ടുപോകാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. ജനസംഖ്യ നിയന്ത്രണത്തിൽ പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ ശക്തി ലഭിക്കുന്ന സാഹചര്യം മികച്ച ഭരണത്തിന് ലഭിക്കുന്ന ശിക്ഷയായി മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര ഖജനാവിലേക്ക് വലിയ സംഭാവന നൽകുന്ന സംസ്ഥാനങ്ങളുടെ ശബ്ദം പുതിയ പുനർനിർണ്ണയത്തോടെ ദുർബലമാകുമെന്നും തരൂർ അഭിപ്രായപ്പെട്ടു. ജനസംഖ്യാധിഷ്ഠിത ഭൂരിപക്ഷം കുറച്ച് സംസ്ഥാനങ്ങളുടെ കൈകളിൽ അധികാരം കേന്ദ്രീകരിക്കുന്ന സാഹചര്യം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലോക്‌സഭയുടെ അംഗസംഖ്യ 850 ആയി ഉയർത്തുന്നതിനെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ഇത്രയും വലിയൊരു സഭ പ്രായോഗികമല്ലെന്നും പാർലമെന്റിന്റെ പ്രവർത്തനം കൂടുതൽ സങ്കീർണ്ണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയുടെ അംഗസംഖ്യ വർദ്ധിപ്പിക്കാതെ ലോക്‌സഭയുടേത് മാത്രം ഉയർത്തുന്നത് സംയുക്ത സമ്മേളനങ്ങളിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ലോക്‌സഭയുടെ ആധിപത്യം വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement
WhiteswanTV Footer