Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോർമുസ് കടലിടുക്കിൽ ഗതാഗതം സുഗമം; ഇന്ത്യൻ കപ്പലുകൾ യാത്ര പുനരാരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കുടുങ്ങിക്കിടന്ന ഇന്ത്യൻ കപ്പലുകൾ വീണ്ടും യാത്ര തുടങ്ങി. മേഖലയിലെ നാവിക ഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾ മുന്നോട്ട് നീങ്ങിയത്.

അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസമായി. അമേരിക്കയും ഇറാൻയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെയാണ് ഇവിടെ സുരക്ഷാ ആശങ്ക ഉയർന്നത്.

ഇതിനാൽ കഴിഞ്ഞ ദിവസങ്ങളിലായി ചരക്ക് കപ്പലുകൾ സുരക്ഷിത കേന്ദ്രങ്ങളിൽ നങ്കൂരമിട്ടിരുന്നു. എന്നാൽ നിലവിൽ സ്ഥിതിഗതികൾ ശാന്തമായതിനാൽ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാനാകുമെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന നിരന്തര നിരീക്ഷണം തുടരുകയാണ്. ഓപ്പറേഷൻ സങ്കൽപ്ന്റെ ഭാഗമായി യുദ്ധക്കപ്പലുകളും മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.

ഇന്ധന ഇറക്കുമതിക്ക് തടസ്സമില്ലാതെ കപ്പലുകൾ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കടലിടുക്ക് സാധാരണ നിലയിലായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ കുറവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Recent News

Advertisement
WhiteswanTV Footer