Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: hormuz

ഹോർമുസിൽ യു.എ.ഇ. എണ്ണക്കപ്പലിന് ഇറാൻ ആക്രമണം; ആളപായമില്ല

അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച യു.എ.ഇ.യുടെ എണ്ണക്കപ്പലിന് ഇറാന്റെ ആക്രമണം. യു.എ.ഇ.യുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോകിന്റെ കപ്പലിന് ശനിയാഴ്ച രാവിലെയാണ് മിസൈൽ ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. ആഗോളതലത്തിലെ തന്ത്രപ്രധാനമായ ചരക്കുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ധാരണ അന്തിമഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് കപ്പലാക്രമണം. ഹോർമുസ് ഉടൻ തുറക്കുമെന്നും ഈയാഴ്ചയോടെ കപ്പൽഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നും യു.എസ്. നേരത്തെ അറിയിച്ചിരുന്നു. കപ്പലിന് നേരെയുണ്ടായ ആക്രമണം യു.എൻ. രക്ഷാസമിതിയുടെ 2817-ാം പ്രമേയത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് യു.എ.ഇ. ആരോപിച്ചു. സ്വതന്ത്ര […]
Read more

ഹോർമുസിൽ ‘ഡാർക്ക് ട്രാൻസിറ്റ്’ വർധിക്കുന്നു

ടെഹ്‌റാൻ: യുഎസുമായുള്ള സംഘർഷം വീണ്ടും ശക്തമായതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽഗതാഗതം മന്ദഗതിയിലായിരിക്കെ, സ്വന്തം എണ്ണയും ചരക്കുകളും ഹോർമുസിലൂടെ തുടർച്ചയായി കടത്തിവിടുന്നുവെന്ന് ഇറാനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ. മേഖലയിൽ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാൻ ചരക്കുനീക്കം തുടരുകയാണെന്നാണ് വിലയിരുത്തൽ. ഷിപ് ട്രാക്കിങ് സ്ഥാപനമായ വിൻഡ്‌വാർഡിന്റെ റിപ്പോർട്ട് പ്രകാരം, ജൂലൈ 9-10 തീയതികളിലെ രാത്രിയിൽ ഹോർമുസ് കടലിടുക്ക് കടന്നത് ആറ് വാണിജ്യ കപ്പലുകൾ മാത്രമാണ്. മുൻ ദിവസങ്ങളിൽ 18 മുതൽ 22 വരെ കപ്പലുകൾ സഞ്ചരിച്ചിരുന്ന […]
Read more

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം; എണ്ണ ടാങ്കറിനു നേരെ മിസൈലാക്രമണം

മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഇന്ധന ടാങ്കർ കപ്പലിന് നേരെ ആക്രമണം. മിസൈൽ പോലുള്ള പ്രൊജക്‌റ്റൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായി. ബ്രിട്ടീഷ് സൈന്യത്തിന്റെ കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒമാനിലെ ലിമയ്ക്ക് സമീപമാണ് സംഭവം. ഹോർമുസ് കടലിടുക്കിൽ നിന്ന് തെക്കോട്ട് ഗൾഫ് ഓഫ് ഒമാനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് കപ്പലിന്റെ ഇടതുഭാഗത്ത് പ്രൊജക്‌റ്റൈൽ പതിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും […]
Read more

ഹോർമുസിൽ നിന്ന് ഇന്ത്യയിലേക്ക് എത്താൻ 34 കപ്പലുകൾ

ടെഹ്റാൻ: യുഎസ്– ഇറാൻ ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യയിലേക്ക് 34 കപ്പലുകൾ പുറപ്പെടാൻ കാത്തിരിക്കുകയാണ്. ഇന്ധനം, രാസവളം തുടങ്ങിയവ കൊണ്ടുവരാനായി പുറപ്പെട്ട കപ്പലുകളാണ് ഇവ. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ഇപ്പോഴും ജാഗ്രത തുടരുന്നു. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടെ “ദിഷ” എന്ന കപ്പൽ 62,370 ടൺ എൽഎൻജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ ഡിജിറ്റലായി സമാധാന കരാർ ഒപ്പുവെച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. […]
Read more

ഹോർമൂസിന് ബദൽപാത വികസിപ്പിക്കാനൊരുങ്ങി യുഎഇ

ദുബായ്: അമേരിക്ക- ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള കഠിന സംഘർഷം ആഗോള ഇന്ധന-ഭക്ഷ്യ വിപണികളെ വൻപ്രതിസന്ധിയിലാക്കുന്നു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ ചാനലായ ഹോർമൂസ് കടലിടുക്കിൽ സുരക്ഷിത ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ എണ്ണ ശേഖരം ചരിത്രപരമായ റെക്കോർഡ് വേഗത്തിൽ കുറയുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, അന്താരാഷ്ട്ര ഊർജ്ജ ഏജൻസി സംയുക്തമായി മുന്നറിയിപ്പ് നൽകി. ഉത്തരാർദ്ധഗോളത്തിൽ കടുത്ത വേനൽക്കാലം ആരംഭിക്കാനിരിക്കെ എണ്ണ ലഭ്യത കുറയുന്നത് ഇന്ധന സുരക്ഷയും ആഗോള സാമ്പത്തിക വളർച്ചയും വലിയ തോതിൽ ബാധിക്കും. […]
Read more

ഹോർമുസ് കടലിടുക്കിൽ സ്ഥിരമായ ടോൾ ഏർപ്പെടുത്താൻ നീക്കം

ടെഹ്‌റാൻ/ മസ്‌കത്ത്: ലോകത്തിലെ പ്രധാന സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് സ്ഥിരമായ ടോൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇറാൻയും ഒമാൻയും ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ സമുദ്ര ഗതാഗതവും സ്ഥിരമായ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കാനാണ് ഈ ചർച്ചകൾ നടക്കുന്നതെന്നാണ് വിവരം. ഇറാൻ–അമേരിക്ക–ഇസ്രായേൽ സംഘർഷങ്ങളെ തുടർന്നുണ്ടായ ഗതാഗത തടസ്സങ്ങൾക്കുശേഷമാണ് പുതിയ നീക്കം. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും ഏഷ്യയിലേക്കും യൂറോപ്പിലേക്കും എത്തുന്നത് […]
Read more

പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി പ്രഖ്യാപിച്ച് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിനായി പുതിയ സംവിധാനം പ്രഖ്യാപിച്ച് ഇറാൻ. ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ എന്ന പേരിലുള്ള പുതിയ സംവിധാനമാണ് ഇറാന്റെ പരമോന്നത സുരക്ഷാ സമിതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെയ് ആദ്യവാരത്തിൽ തന്നെ ഇറാന്റെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും പ്രത്യേക അനുമതി വാങ്ങുകയും നികുതി നൽകുകയും വേണമെന്ന റിപ്പോർട്ടുകളാണ് അന്ന് പുറത്തുവന്നത്. പിന്നീട് ഇറാൻ ഇതു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലെ പ്രവർത്തനങ്ങളുമായി […]
Read more

ഹോർമുസിൽ സസ്പെൻസ്; അമേരിക്കൻ ആധിപത്യം തീർന്നെന്ന് ഇറാൻ

ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ തങ്ങളുടെ സൈനിക വിമാനങ്ങളിൽ ചെലവുകുറഞ്ഞ ഡ്രോൺ പ്രതിരോധ സംവിധാനം സജ്ജീകരിച്ച് യു.കെ. ഹോർമൂസ് കടലിടുക്കിലേക്ക് പടക്കപ്പൽ അയയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഇതിനിടെ ഹോർമൂസിലൂടെ കൂടുതൽ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിത്തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ മേഖലയിലെ സ്വാധീനം ശക്തിപ്പെടുത്താനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. യുദ്ധത്തിനുശേഷം ആദ്യമായി ഇറാന്റെ ഓഹരി വിപണിയും ചൊവ്വാഴ്ച വീണ്ടും തുറക്കാനിരിക്കുകയാണ്. അമേരിക്ക ഏത് നിമിഷവും ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് […]
Read more

ഹുർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം; യു.എന്നിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി

യുനൈറ്റഡ് നേഷൻസ്: ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സിവിലിയൻ ജീവനക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതുമായ ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പാർവതനേനി ഹരീഷ് വ്യക്തമാക്കി. സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായും പാലിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒമാൻ തീരത്ത് ഇന്ത്യൻ പതാക പതിച്ച വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. […]
Read more

ഇറാന്‍റെ പുതിയ പദ്ധതി റെഡിയാകുന്നു; സേവനങ്ങൾക്ക് പണം ഈടാക്കും

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ഇറാൻ അറിയിച്ചു. പുതിയ സംവിധാനപ്രകാരം ഹോർമുസ് വഴി കടന്നുപോകുന്ന സേവനങ്ങൾക്ക് നിരക്ക് ഈടാക്കുമെന്നും, ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്കാണ് മുൻഗണന നൽകുകയെന്നും ഭരണകൂടം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടി പിന്തുണച്ച രാജ്യങ്ങളുടെ കപ്പലുകൾക്ക് അനുമതി നൽകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനൊപ്പം തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂടുതൽ കപ്പലുകൾക്ക് പ്രവേശനം അനുവദിക്കാനും ഇറാൻ ആരംഭിച്ചിട്ടുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ […]
Read more

Recent News

Advertisement
WhiteswanTV Footer