ഹോർമുസ് കടലിടുക്കിൽ ഇന്ത്യക്കാരൻ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ചരക്ക് കപ്പലിൽ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ ജീവനക്കാരൻ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ദുബായിൽ ഇന്ത്യൻകോൺസുലേറ്റ്. അപകടത്തിൽ നാല് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത തടികൊണ്ടുള്ള ചരക്ക് കപ്പലിന് വെള്ളിയാഴ്ച രാത്രിയാണ് തീപിടിച്ചത്. തീ വേഗത്തിൽ പടർന്നതിനെ തുടർന്ന് കപ്പൽ കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെ സമീപം കടന്നുപോയ മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി. പരിക്കേറ്റ നാല് പേരെയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. […]
Read more