Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൂലിയില്ല, കുടിവെള്ളമില്ല, കൃഷിയിടത്തിൽ അടിമപ്പണി; കർണാടകയിൽ മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കർണാടക: ഹാസൻ ജില്ലയിലെ ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട 18 തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. ഇവരിൽ മലയാളികളും ഉൾപ്പെടുന്നു. ഒരു തൊഴിലാളിയുടെ മകൻ കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു.

കാസർകോട് സ്വദേശിയായ ഉദയൻ പറഞ്ഞു, വർഷങ്ങളായി തൊഴിലാളികൾ ഇവിടെ ക്രൂരമായ സാഹചര്യത്തിൽ ജോലി ചെയ്തിരുന്നു. കാപ്പിത്തോട്ടത്തിൽ ജോലി നൽകാമെന്നും ദിവസേന 700 രൂപ കൂലിയും ഭക്ഷണവും നൽകാമെന്നും പറഞ്ഞാണ് ഇവരെ ഇവിടെ എത്തിച്ചത്. എന്നാൽ പിന്നീട് ഇഞ്ചിത്തോട്ടത്തിൽ കഠിനമായ മണ്ണെടുപ്പ് ജോലിക്കാണ് നിർബന്ധിച്ചത്.

തൊഴിലാളികൾക്ക് കൂലിയോ മതിയായ ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ല. രാവിലെ 6 മുതൽ രാത്രി 8 വരെ ജോലി ചെയ്യിപ്പിച്ച് ശേഷം ഒരു ഷെഡ്ഡിൽ പൂട്ടിയിടുകയായിരുന്നുവെന്ന് അവർ പറഞ്ഞു. ഫോൺ ഉപയോഗിക്കാനോ പുറത്തുപോകാനോ അനുമതി നൽകിയിരുന്നില്ല. രക്ഷപ്പെടുത്തിയ തൊഴിലാളികളെ അവരുടെ സ്വദേശങ്ങളിലേക്ക് മടക്കിയയക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് തോട്ടുടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer