ചെന്നൈ: ടിവികെ തലവൻ വിജയ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ നൽകിയ നാമനിർദേശ പത്രികയിലെ സ്വത്തുകണക്കിൽ പൊരുത്തക്കേട്. 115 കോടി രൂപയുടെ സ്വത്തെന്നാണു പെരമ്പൂരിൽ കാണിച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നൽകിയ രേഖയിൽ പറയുന്നത് 220 കോടി രൂപയുടെ സ്വത്തെന്നാണ്. പെരമ്പൂർ സ്വദേശി വിഘ്നേഷാണു കോടതിയെ സമീപിച്ചത്. മൈലാപ്പൂരിലെ ബിജെപി സ്ഥാനാർഥി തമിഴിസൈ സൗന്ദർരാജന്റെ സ്വത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തെക്കാൾ വ്യത്യസ്തമാണെന്നും പരാതിയുണ്ട്.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, അണ്ണാ ഡിഎംകെ മുൻ മന്ത്രിമാരായ ഡി.ജയകുമാർ, സി.വി.ഷൺമുഖം, ആർ.ബി.ഉദയകുമാർ, ഡിണ്ടിഗൽ ശ്രീനിവാസൻ, പി.തങ്കമണി, ബിജെപി സ്ഥാനാർഥി വാനതി ശ്രീനിവാസൻ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും.




