Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അപൂർവ കാഴ്ചയായി ഒരു വാഴക്കുലയിൽ മൂന്ന് കൂമ്പുകൾ; ഒപ്പം കൂമ്പില്ലാത്ത മറ്റൊരു വാഴയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​നെടുങ്കണ്ടം:പ്രകൃതിയിലെ അത്ഭുതക്കാഴ്ചകൾക്ക് സാക്ഷിയായി ചെമ്മണ്ണാർ മാവറസിറ്റി. സ്വദേശിയായ പുല്ലുവട്ടത്ത് സിബി ജോർജിന്റെ കൃഷിയിടത്തിലാണ് ഒരേസമയം കൗതുകകരമായ രണ്ട് പ്രതിഭാസങ്ങൾ ദൃശ്യമായത്. ഒരു നേന്ത്രവാഴക്കുലയിൽ മൂന്ന് കൂമ്പുകൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ഇതിൽ പ്രധാനം. ഏകദേശം മൂന്നാഴ്ച പ്രായമുള്ള ഈ വാഴക്കുലയിൽ മൂന്ന് കൂമ്പുകൾ വിരിഞ്ഞത് കഴിഞ്ഞ ദിവസമാണ് സിബിയുടെ ശ്രദ്ധയിൽപ്പെട്ടത്.

​വിസ്മയങ്ങൾ അവിടെയും തീരുന്നില്ല; ഇതേ കൃഷിയിടത്തിൽ തന്നെ കൂമ്പില്ലാത്ത മറ്റൊരു നേന്ത്രവാഴക്കുലയും ഉണ്ടായിട്ടുണ്ട്. പരമ്പരാഗത കർഷകനായ സിബി തന്റെ തോട്ടത്തിൽ ഇടവിളയായാണ് വാഴക്കൃഷി നടത്തുന്നത്. പ്രത്യേകിച്ച് രാസവളങ്ങളോ പ്രത്യേക പരിചരണമോ നൽകാതെ വളർന്ന രണ്ടാം തലമുറയിലെ വാഴയിലാണ് ഈ അപൂർവമായ മാറ്റങ്ങൾ പ്രകടമായിരിക്കുന്നത്. കൃഷി സ്നേഹികൾക്കും നാട്ടുകാർക്കും ഒരുപോലെ അത്ഭുതമായി മാറിയിരിക്കുകയാണ് ഈ വാഴകൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix