Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലപ്പുറത്ത് സദ്യക്ക് തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് യുവതി മണ്ണ് വാരിയിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വിവാഹത്തലേന്ന് കല്യാണവീട്ടിൽ നാടകീയ സംഭവം. ചോക്കാട് മാളിയേക്കലിൽ നടന്ന സംഭവത്തിൽ വിവാഹസദ്യക്കായി തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് സമീപവാസിയായ യുവതി മണ്ണ് വാരിയിട്ടത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലുള്ള മദ്രസ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടക്കാനിരുന്ന വിവാഹത്തിനായുള്ള ഭക്ഷണ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കൾക്കായി മുറിച്ചുവെച്ച പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് എറിഞ്ഞത്.

സംഭവത്തിന് പിന്നിൽ സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണെന്ന് വ്യക്തമാകുന്നു. വിവാഹം നടക്കുന്ന സ്ഥലവും പരിസരവും സംബന്ധിച്ച് യുവതിയും മദ്രസ കമ്മിറ്റി അംഗങ്ങളും തമ്മിൽ കോടതി കേസ് നിലവിലുണ്ട്. കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ യുവതിക്കും കുടുംബത്തിനും കോടതി അനുമതി നൽകിയിരുന്നു. കിണറിന് സമീപം പാചകം നടത്തുന്നതിനെതിരെ പ്രതിഷേധിച്ചാണ് യുവതി ഈ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

സംഭവം അറിഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ സ്ഥിതി സംഘർഷകരമായി. തുടർന്ന് കാളികാവ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. വരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാത്രിയിൽ പോലീസ് കാവലിൽ ഭക്ഷണം പാകം ചെയ്തു. എല്ലാ പ്രശ്നങ്ങളും മറികടന്ന് നിശ്ചയിച്ച സമയത്ത് ശനിയാഴ്ച വിവാഹം നടത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix