Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പണം പിൻവലിക്കാൻ എടിഎമ്മിൽ എത്തി; കണ്ടത് മൂർഖൻ പാമ്പിനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പണം പിൻവലിക്കാൻ എത്തിയവരെ ആശങ്കയിലാഴ്ത്തി ആലുവയിലെ എടിഎം കൗണ്ടറിൽ മൂർഖൻ പാമ്പ്. ദേശീയപാതയോട് ചേർന്ന പറവൂർ കവലയിലെ എസ്‌ബിഐ എടിഎം കൗണ്ടറിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെ പണം പിൻവലിക്കാൻ എത്തിയ ഒരാൾ എടിഎം മെഷീനിൽ നിന്ന് കാർഡ് എടുക്കുന്നതിനിടെ, മെഷീനിന് താഴെ പാമ്പ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഭയന്ന ഇയാൾ ഉടൻ പുറത്തേക്ക് ഓടി സമീപവാസികളെ വിവരം അറിയിച്ചു. തുടർന്ന് എടിഎം കൗണ്ടറിലെ ഇടപാടുകൾ ഏകദേശം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു.

വിവരം അറിഞ്ഞെത്തിയ സമീപത്തെ വ്യാപാരികൾ പാമ്പിനെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന ആശങ്കയെ തുടർന്ന് ആ നീക്കം ഒഴിവാക്കി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പ്രധാന തെളിവാകാമെന്നും അവർ ചൂണ്ടിക്കാട്ടി.

പിന്നീട് പൊലീസിനെ വിവരമറിയിച്ചെങ്കിലും ഉടൻ പരിഹാരമുണ്ടായില്ല. ഒടുവിൽ വൈകിട്ട് നാല് മണിയോടെ പാമ്പ് സ്വയം എടിഎം കൗണ്ടറിൽ നിന്ന് പുറത്തേക്ക് നീങ്ങി സമീപത്തെ പറമ്പിലേക്ക് പോയതായി റിപ്പോർട്ട് ചെയ്തു. ഈ സമയം എടിഎമ്മിൽ പണം പിൻവലിക്കാൻ എത്തിയ നിരവധി പേർക്ക് മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടായി.

Advertisement
WhiteswanTV Footer