ജിയോ സ്റ്റുഡിയോകളും ബി62 സ്റ്റുഡിയോകളും ചേർന്ന് നിർമിച്ച, ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ്നാ യകനായ ‘ധുരന്ധർ: ദ റിവഞ്ച്’ ബോക്‌സ് ഓഫീസിൽ വമ്പൻ വിജയം നേടി. ചിത്രം റിലീസ് ചെയ്ത് 30 ദിവസം പിന്നിട്ടപ്പോഴും മികച്ച കളക്ഷനാണ് നേടുന്നത്. ഇന്ത്യയിൽനിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രമെന്ന നേട്ടവും ‘ധുരന്ധർ 2’ സ്വന്തമാക്കി. ആഗോളതലത്തിൽ ചിത്രം ഇതുവരെ 1783 കോടി രൂപ നേടി. ഇതിൽ 1153 കോടി രൂപ ഇന്ത്യയിൽ നിന്നുള്ള നെറ്റ് ഗ്രോസാണ്.
ആദ്യ ആഴ്ചയിൽ മാത്രം 690 കോടി രൂപ നേടിയ ചിത്രം, രണ്ടാം ആഴ്ചയിൽ 271 കോടിയും, മൂന്നാം ആഴ്ചയിൽ 120 കോടിയും, നാലാം ആഴ്ചയിൽ 58 കോടിയും നേടി. അഞ്ചാം വീക്കെൻഡിൽ വെള്ളിയാഴ്ച 3 കോടി, ശനിയാഴ്ച 5 കോടി, ഞായറാഴ്ച 5.50 കോടി രൂപ വീതം നേടി. ആകെ 13.50 കോടി രൂപയാണ് അഞ്ചാം വീക്കെൻഡിൽ നിന്ന് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് 32 ദിവസത്തിൽ 1153 കോടി നെറ്റ് ഗ്രോസ് നേടിയ ചിത്രം, ടോട്ടൽ ഗ്രോസ് ആയി 1360 കോടി രൂപ നേടി. വിദേശത്തുനിന്ന് 423 കോടി രൂപ കൂടി ലഭിച്ചതോടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ 1783 കോടി രൂപയായി.






