തൃശ്ശൂർ: തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം ശക്തമായി. മുൻപ് സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. മെയർ ബസ് ഉടമകളിൽ നിന്ന് പണം വാങ്ങിയെന്നാരോപിച്ചും അവർ രംഗത്തെത്തി.
നീക്കം ചെയ്ത ഡിവൈഡറുകൾ എൽഡിഎഫ് കൗൺസിലർമാർ വീണ്ടും സ്ഥാപിച്ചു. ഇതിനിടെ ഓട്ടോ ഡ്രൈവർമാരുമായും പൊലീസുമായും പ്രതിഷേധക്കാരിൽ വാക്കുതർക്കം ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.




