ഷിംല: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ ഐഎഎസ്, ഐപിഎസ് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് 20% മുതല്‍ 30% വരെ ശമ്പളം കട്ട് ചെയ്യുന്നു. ഈ മാറ്റിവെക്കുന്ന തുക ഇപ്പോള്‍ കൊടുക്കാതെ സര്‍ക്കാര്‍ തീരുമാനിക്കുന്നതനുസരിച്ച് മറ്റൊരിക്കല്‍ നല്‍കുമെന്ന് ഹിമാചല്‍ ധനകാര്യ സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി, അഡിഷനല്‍ ചീഫ് സെക്രട്ടറിമാര്‍, ഡിജിപി, എഡിജിപി, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നീ തലങ്ങളില്‍ 30% ശമ്പളം മാറ്റി വയ്ക്കുകയാണ്. സെക്രട്ടറിമാരും വകുപ്പ് തലവന്മാരും ഐജിയും ഡിഐജിയും മറ്റും ഉള്‍പ്പെടുന്നവരുടെ 20% വും പിടിക്കും.
നിലവില്‍ ഇതേ രീതിയില്‍ സാമ്പത്തിക ഞെരുക്കവും വരുമാനക്കുറവും നേരിടുന്ന കേരളത്തിലും ഇതേ ഗതി വരുമോ എന്ന് ഇതോടെ ആശങ്ക ഉയര്‍ന്നു. വരവും ചെലവും തമ്മിലുള്ള വ്യത്യാസമായ റവന്യു കമ്മി കേരളത്തില്‍ 2026-27 സാമ്പത്തിക വര്‍ഷം 34587 കോടിയിലെത്തുമെന്നാണു കണക്കാക്കിയിരിക്കുന്നത്.


