Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെഡിക്കൽ ഉപയോഗത്തിന് കഞ്ചാവ്: നിയമങ്ങൾ ഇളവുചെയ്ത് യു.എസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: ആരോഗ്യ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്ന പരിഷ്കാരവുമായി അമേരിക്കൻ സർക്കാർ. കഞ്ചാവിനെ ഷെഡ്യൂൾ-1 വിഭാഗത്തിൽ നിന്ന് നീക്കിയതായി അധികൃതർ അറിയിച്ചു. ഇതിനുമുൻപ് ഹെറോയിൻ, മെത്തഫിറ്റമിൻ പോലുള്ള മെഡിക്കൽ ഉപയോഗം അനുവദിക്കാത്ത മയക്കുമരുന്നുകളോടൊപ്പം കഞ്ചാവും ഷെഡ്യൂൾ-1 പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പുതിയ തീരുമാനത്തോടെ, ഫെഡറൽയും സംസ്ഥാന ഏജൻസികളും അംഗീകരിക്കുന്ന കഞ്ചാവ് ഉൽപ്പന്നങ്ങളെ ഇനി ഷെഡ്യൂൾ-3 വിഭാഗത്തിലേക്ക് മാറ്റും.

മെഡിക്കൽ ഉപയോഗമുള്ള മരുന്നുകൾ ഉൾപ്പെടുന്ന വിഭാഗമാണ് ഷെഡ്യൂൾ-3. കീറ്റമിൻ, അനബോളിക് സ്റ്റിറോയിഡുകൾ തുടങ്ങിയവ ഇതിൽപ്പെടുന്നു. അമേരിക്കയിലെ 40 സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് കഞ്ചാവിന്റെ ഉപയോഗം അനുവദിച്ചിട്ടുണ്ടെങ്കിലും, രാജ്യവ്യാപക ഉപയോഗത്തിന് തടസ്സങ്ങൾ നിലനിന്നിരുന്നു. പുതിയ തീരുമാനത്തോടെ ഈ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും.

മെഡിക്കൽ ആവശ്യങ്ങൾക്ക് കഞ്ചാവിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണം വർധിപ്പിക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡിസംബറിൽ നൽകിയ നിർദേശത്തിന്റെ തുടർച്ചയായാണ് നീതിന്യായവകുപ്പിന്റെ ഈ തീരുമാനം. അമേരിക്കയിലെ കഞ്ചാവ് വ്യവസായം ഏകദേശം 4700 കോടി ഡോളറിന്റെ മൂല്യമുള്ളതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Recent News

Advertisement
WhiteswanTV Footer