ഇംഫാൽ: മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ നാഗ ഗ്രാമ സംരക്ഷണ സംഘത്തിലെ ഒരംഗം കൊല്ലപ്പെട്ടു. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെൻ സ്വദേശിയായ ഹോർഷാക്മി ജമാങ് (29) ആണ് മരിച്ചത്. കുക്കി സായുധ സംഘത്തിന്റെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
സിനകൈതൈയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ആക്രമണം നടന്നതായി തങ്ഖുൽ നാഗ ലോങ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ജമാങ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുടുംബത്തിന് സംഘടന അനുശോചനം രേഖപ്പെടുത്തി. ഗ്രാമ സംരക്ഷണ പ്രവർത്തനങ്ങളിൽ ജമാങ് സജീവമായിരുന്നു എന്നും അറിയിച്ചു.






