Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശ്ശൂർ പൂരത്തിന് പ്രൗഡമായ പരിസമാപ്തി; അടുത്ത തൃശ്ശൂർ പൂരം ഏപ്രില്‍ 17ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ശക്തന്റെ തട്ടകത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ 230-ാമത് തൃശ്ശൂർ പൂരം സമാപിച്ചു. പകൽപ്പൂരത്തിന്റെ മേളങ്ങൾ പൂർത്തിയാക്കിയ ശേഷം പാറമേക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും പടിഞ്ഞാറെ നടയിൽ എത്തി ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത വർഷം ഏപ്രിൽ 17-നാണ് പൂരം. പകൽപ്പൂര ദിനത്തിൽ ദേശങ്ങളുടെ പങ്കാളിത്തത്തോടെ ആഘോഷങ്ങൾ നടന്നു. രാവിലെ പാറമേക്കാവിൽ നിന്ന് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. എറണാകുളം ശിവകുമാർ തിടമ്പേറ്റി, കിഴക്കൂട്ട് അനിയൻമാരാർ മേളപ്രമാണിയായി.

തുടർന്ന് തിരുവമ്പാടിയിൽ നിന്ന് ഭഗവതി എഴുന്നള്ളി. ചന്ദ്രശേഖരന്റെ തിടമ്പിലേറിയായിരുന്നു എഴുന്നള്ളിപ്പ്. ചെറുശേരി കുട്ടൻ മാരാർ മേളപ്രമാണിയായി. രണ്ടു വിഭാഗങ്ങളും ശ്രീമൂലസ്ഥാനം പന്തലിൽ എത്തി മേളം അവതരിപ്പിച്ചു. ആദ്യം പാറമേക്കാവ് മേളം കലാശിച്ചു. തുടർന്ന് തിരുവമ്പാടി പടിഞ്ഞാറെ നടയിൽ എത്തി വടക്കുന്നാഥനെ വണങ്ങി. അവസാനം ഇരുഭഗവതിമാരും വീണ്ടും പടിഞ്ഞാറെ നടയിൽ എത്തിയ ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ “അടുത്ത വർഷം കാണാം” എന്ന ഉപചാരം ചൊല്ലി പിരിഞ്ഞു.

Recent News

Advertisement
WhiteswanTV Footer