Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സെൻസറിങ് പൂർത്തിയാക്കി ‘പേട്രിയറ്റ്’; മെയ് 1ന് തിയേറ്ററുകളിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പേട്രിയറ്റ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന് സെൻസർ ബോർഡ് യു.എ 16+ സർട്ടിഫിക്കറ്റ് നൽകി. മെയ് 1-ന് ചിത്രം തിയേറ്ററുകളിൽ എത്തും. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണിത് മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. ആന്റോ ജോസഫും കെ.ജി. അനിൽകുമാറുമാണ് നിർമ്മാതാക്കൾ. മാനുഷ് നന്ദൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം. എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ്. വൻ താരനിരയും സാങ്കേതിക മികവും കൊണ്ടു ശ്രദ്ധേയമായ ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer