മലപ്പുറം: മോട്ടോർ അറ്റകുറ്റപ്പണിക്കായി കിണറ്റിൽ ഇറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ശ്വാസതടസം അനുഭവപ്പെട്ട് കിണറ്റിൽ വീണ് മരിച്ചു. വലമ്പുറം സ്വദേശി ജോസ് (ചാക്കോ–55) ആണ് മരിച്ചത്. ഓക്സിജൻ കുറവ് മൂലം ശ്വാസംമുട്ടിയതിനെ തുടർന്ന് കിണറ്റിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുകാരുടെ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ജോസിനെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




