ഭോപ്പാൽ: രോഗിയുടെ രക്തം ആംബുലൻസിൽ വീണതിനെത്തുടർന്ന് രോഗിയുടെ ഭാര്യയെ നിർബന്ധിച്ച് ആംബുലൻസ് വൃത്തിയാക്കിപ്പിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. കരേല ഗ്രാമത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമനെ 108 ആംബുലൻസിൽ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്ന് ആംബുലൻസ് ഡ്രൈവറിനെയും എമർജൻസി ടെക്നീഷനെയും അധികൃതർ പിരിച്ച് വിട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.






