Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bhopal

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 19കാരിയെ ക്രൂരമായി ആക്രമിച്ച് യുവാവ്‌

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിൽ 19 വയസ്സുകാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. ബാപ്പു നഗറിൽ നിന്നുള്ള ഒന്നാംവർഷ ബിഎ വിദ്യാർത്ഥിനിയായ പൂജ ഏലിയാസ് ഗുംഗണിനെയാണ് 21കാരൻ സുനിൽ ജറോലിയ ആക്രമിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ തടഞ്ഞുനിർത്തിയ പ്രതി സംസാരിക്കാൻ ശ്രമിക്കുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. 47 സെക്കന്റിനുള്ളിൽ 14 തവണ ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്. കഴുത്ത്, വയർ, കൈ […]
Read more

നടി ട്വിഷ ശര്‍മയുടെ മരണം; ഭരതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: നടി ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വലിയ പുരോഗതി. ഭർത്തൃമാതാവും മുൻ ജഡ്ജിയുമായ ഗിരിബാല സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ വീട്ടിൽ നിന്നാണ് വ്യാഴാഴ്ച അറസ്റ്റ് നടന്നത്. കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മെയ് 12ന് ഭോപ്പാലിലെ ഭർതൃവീട്ടിൽ 33 വയസുകാരിയായ ട്വിഷ ശർമയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് […]
Read more

മധ്യപ്രദേശിലെ പെട്രോൾ പമ്പിൽ തീപിടിത്തം; 12 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ പെട്രോൾ പമ്പിലുണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഏകദേശം ഒമ്പത് മണിയോടെ പച്ചോർ പട്ടണത്തിലെ പമ്പിലാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പെട്രോൾ നിറയ്ക്കാനെത്തിയ ബൈക്കിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നതോടെ പമ്പിൽ ശക്തമായ തീപിടിത്തവും പിന്നാലെ സ്ഫോടനങ്ങളും ഉണ്ടായതായി പൊലീസ് വ്യക്തമാക്കി. തീ പിന്നീട് പമ്പിൽ നിർത്തിയിരുന്ന ഡീസൽ ടാങ്കറിലേക്കും പടർന്നു. […]
Read more

ഭോപ്പാലിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസ്; 75കാരനായ അഭിഭാഷകൻ അറസ്റ്റിൽ

ഭോപ്പാൽ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 വയസ്സുകാരനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. മെയ് 3-നാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി, കുട്ടിയെ സ്വന്തം പേരക്കുട്ടിയോടൊപ്പം കളിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു. പ്രതിയെ കുട്ടി സ്നേഹത്തോടെ “നാന” എന്ന് വിളിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കളിക്കുന്നതിനിടെ പ്രതി പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി അതിക്രമം നടത്തിയതായാണ് പരാതി. പിന്നീട് വീട്ടിലെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് കുടുംബത്തോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചു. […]
Read more

രോ​ഗിയുടെ രക്തം ആംബുലൻസിൽ വീണു, ഭാര്യയെ കൊണ്ട് ആംബുലൻസ് വൃത്തിയാക്കിപ്പിച്ചു

ഭോപ്പാൽ: രോ​ഗിയുടെ രക്തം ആംബുലൻസിൽ വീണതിനെത്തുടർന്ന് രോ​ഗിയുടെ ഭാര്യയെ നിർബന്ധിച്ച് ആംബുലൻസ് വൃത്തിയാക്കിപ്പിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. കരേല ഗ്രാമത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമനെ 108 ആംബുലൻസിൽ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്ന് ആംബുലൻസ് ഡ്രൈവറിനെയും എമർജൻസി ടെക്നീഷനെയും അധികൃതർ പിരിച്ച് വിട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read more

ഭർത്താവിനെതിരെ അസ്വാഭാവിക ലൈംഗികബന്ധാരോപണം; ഐപിസി 377 പ്രകാരം കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

ഭോപ്പാൽ: ഭർത്താവിനെതിരെ ഭാര്യ ഉന്നയിച്ച അസ്വാഭാവിക ലൈംഗിക ബന്ധ ആരോപണം നിലവിലുള്ള നിയമപ്രകാരം നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. ഭിന്ദ് ജില്ലയിലെ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കോടതി ഗ്വാളിയോർ ബെഞ്ച് റദ്ദാക്കി. എഫ്.ഐ.ആറും കുറ്റപത്രങ്ങളും റദ്ദാക്കണമെന്ന ഹർജിയിൽ ജസ്റ്റിസ് മിലിന്ദ് രമേശ് ഫാഡ്‌കെ വിധി പ്രസ്താവിച്ചു. പരാതിക്കാരി ഉന്നയിച്ച നിർബന്ധിത അസ്വാഭാവിക ലൈംഗിക പ്രവൃത്തികൾ സംബന്ധിച്ച ആരോപണങ്ങൾ ശരിവെച്ചാലും, അവ ദാമ്പത്യബന്ധത്തിനുള്ളിലാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) സെക്ഷൻ 377 പ്രകാരം […]
Read more

ഭോപ്പാലിൽ ബൈക്കപകടത്തിൽ മലയാളി യുവാക്കൾ മരണപ്പെട്ടു

ആലപ്പുഴ: ഭോപ്പാലിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളികൾ മരിച്ചു.ആലപ്പുഴ സ്വദേശികളായ ദേശീയ കയാക്കിങ് താരങ്ങളാണ് മരിച്ചത്. ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കൽ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭോപാലിലെ സുഹൃത്തുക്കൾ വഴിയാണ് വീട്ടുകാർ ഇന്ന് രാവിലെ വിവരമറിഞ്ഞത്.
Read more

ഭോപ്പാലില്‍ വിവാഹം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ചു

ഭോപ്പാല്‍: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍മരിച്ചു.മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. സിമന്റ് നിറച്ച ട്രെയിലര്‍ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും രണ്ട് പേര്‍ പരിക്കുകളുമായി ചികിത്സയില്‍ കഴിയുകയാണന്നും പൊലീസ് അറിയിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. മേഘ്നഗര്‍ തഹസിലിന് അടിയിലുള്ള സഞ്ജലി റെയില്‍വേ ക്രോസിംഗിന് സമീപമുള്ള താല്‍ക്കാലിക റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു വാന്‍. നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍ […]
Read more

‌തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായി 17കാരിയെ കൊലപ്പെടുത്തി സഹപാഠി

ഭോപ്പാല്‍: തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായി 17കാരിയെ കൊലപ്പെടുത്തി സഹപാഠി. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായതിനാലാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഉമർബാൻ പൊലീസ് പോസ്റ്റിന്റെ പരിധിയിലുള്ള ഒരു കൃഷിയിടത്തിലാണ് പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം നടത്തിയ അന്വേഷണത്തിൽ ഒരു സഹപാഠി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നുളള അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്.
Read more

മധ്യപ്രദേശിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ മരിച്ചു. ഭോപ്പാലിലെ കൊണ്ടാവത്ത് ​ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്ന് റിപ്പോർട്ട് പുറത്തു വന്നു. കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് തൊഴിലാളികൾ ആദ്യം ഇറങ്ങുകയും ഇവരെ സഹായിക്കുന്നതിന് വേണ്ടി ഇവർക്ക് പുറകേ മൂന്ന് പേരും കൂ‌ടി ഇറങ്ങുകയായിരുന്നു. എന്നാൽ അതിനുള്ളിൽ ഉണ്ടായിരുന്ന വിഷവാതകം പുറത്തേക്ക് വരികയും അങ്ങനെ വൃത്തിയാക്കാനിറങ്ങിയ […]
Read more

Recent News

Advertisement
WhiteswanTV Footer