മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പിവി അന്‍വറിന്റെ സര്‍വേ റിപ്പോര്‍ട്ട്. അന്‍വര്‍ തന്നെയാണ് സര്‍വേ റിപ്പോര്‍ട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
മലബാറില്‍ 60 ല്‍ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍ കാണിക്കുന്നത്. മധ്യകേരളത്തില്‍ 32 ല്‍ 21 സീറ്റിലും തെക്കന്‍ കേരളത്തില്‍ 48 ല്‍ 25 സീറ്റും യുഡിഎഫിന് ലഭിക്കും. ബേപ്പൂരില്‍ താന്‍ തന്നെ ജയിക്കും. മലമ്പുഴയില്‍ എസ് സുരേഷ് ജയിക്കുമെന്നും മലപ്പുറത്തെയും വയനാട്ടിലെയും മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്നും പറയുന്ന സര്‍വേയില്‍, മലബാറില്‍ ആന്റി പിണറായി തരംഗം ആഞ്ഞുവീശുമെന്നും അന്‍വര്‍ പറഞ്ഞു. ധര്‍മടത്ത് ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ വരാം. പിണറായി വിജയന്‍ പരാജയപ്പെട്ടാലും ഞെട്ടണ്ടെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.




