തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രിയിൽ വയോധികയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ചന്തവിള കുറട്ടൂർ സ്വദേശിനി ലീലയെയാണ് ഒരുകൂട്ടം പേർ ആക്രമിച്ചതെന്ന് വിവരം.
വാതിൽ ചവിട്ടിപ്പൊളിച്ച് വീട്ടിൽ കയറിയ അക്രമികൾ ലീലയെ കമ്പി വടികൊണ്ട് മർദ്ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീടും കടയും തകർത്തതായും പറയുന്നു.
വെളുപ്പിന് ഏകദേശം ഒരു മണിയോടെ ആക്രമണം നടന്നതായാണ് ലീലയുടെ മൊഴി. പരിക്കേറ്റ അവർ പുലർച്ചെ അഞ്ചുമണിയോടെ വീടിന് പുറത്തേക്ക് ഇഴഞ്ഞെത്തി വഴിയിൽ കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി.
അയൽവാസികളുമായി ഉണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നും സൂചനയുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.




