എറണാകുളം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. പാൽ വില വർദ്ധിപ്പിക്കാൻ ചേർന്ന യോഗത്തിലാണ് ഡയറക്ടർ ബോർഡ് തീരുമാനം വ്യക്തമാക്കിയത്. പാലിന് വില കൂട്ടാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ പാൽ വില കൂടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പാലിന് വില വർധിപ്പിക്കാൻ മിൽമ സർക്കാരിനോട് അനുമതി തേടിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആവശ്യം. ആറുമാസം മുൻപ് തന്നെ ലിറ്ററിന് നാലു മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തിരുന്നു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മെയ്യ് 6ന് ശേഷമെന്നും പ്രഖ്യാപനം നടപ്പിലാക്കുന്നത്.




