Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭൂജലനിരപ്പിൽ 10 വർഷത്തെക്കാൾ കുറവ്; 4 മീറ്ററിൽ താഴ്ന്നാൽ വെള്ളം കിട്ടാത്ത സ്ഥിതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ചില സ്ഥലങ്ങളിൽ രണ്ടുമീറ്ററിലധികം താഴ്ന്നത് ആശങ്കാജനകമാണെന്ന് അധികൃതർ അറിയിച്ചു. 2015 മുതൽ 2025 വരെ വേനൽക്കാലത്തെ ശരാശരി ജലനിരപ്പുമായി ഈ മാസത്തെ നില താരതമ്യം ചെയ്താണ് കുറവ് കണ്ടെത്തിയത്. ഭൂജലവകുപ്പിന്റെ 738 നിരീക്ഷണ കിണറുകളിലെ വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. മേയിൽ മഴ ലഭിക്കാത്ത പക്ഷം ജലനിരപ്പ് കൂടുതൽ താഴാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഏകദേശം 42 ശതമാനം തുറന്ന കിണറുകളിലും കുഴൽക്കിണറുകളിലും ജലനിരപ്പ് കുറഞ്ഞു. ഇതിൽ 21 ശതമാനം കിണറുകളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എട്ട് സ്ഥലങ്ങളിൽ രണ്ടുമീറ്ററിൽ താഴെയും 23 സ്ഥലങ്ങളിൽ ഒന്നുമുതൽ രണ്ടുമീറ്റർവരെയുമാണ് കുറവ്. കുഴൽക്കിണറുകളിൽ ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയ ജില്ലകൾ ആലപ്പുഴ, കൊല്ലം, തൃശ്ശൂർ, പത്തനംതിട്ട എന്നിവയാണ്. ചില ബ്ലോക്കുകളായ റാന്നി, ബാലുശ്ശേരി, ദേവികുളം, അരീക്കോട്, ഇരിക്കൂർ തുടങ്ങിയ സ്ഥലങ്ങളിലും ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു.

അതേസമയം വയനാട്, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ പല കിണറുകളിലും ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നതായും കണ്ടെത്തി. ട്യൂബ് വെല്ലുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഏകദേശം 69 ശതമാനം സ്ഥലങ്ങളിൽ നേരിയ വർധനയും ഉണ്ടായി. മഴക്കുറവ്, ഭൂജല ഉപയോഗം വർധിച്ചത്, നിയന്ത്രണമില്ലാത്ത കുഴൽക്കിണർ നിർമ്മാണം, ഭൂഗർഭ ജലസംഭരണ പാളികളിലെ മാറ്റങ്ങൾ എന്നിവയാണ് ജലനിരപ്പ് കുറയാൻ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Recent News

Advertisement
WhiteswanTV Footer