തിരുവനന്തപുരം: ഒരു മൂര്‍ഖനെ പിടികൂടാന്‍ പോയപ്പോള്‍ കിട്ടിയത് രണ്ട് മൂർഖൻ പാമ്പും 30 പാമ്പിൻ മുട്ടയും. തിരുവനന്തപുരം പേയാട് സ്വദേശി മനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഒരു പാമ്പിനെ കണ്ടത്. 16 വയസ്സോളം പ്രായമുള്ള ആണ് മൂര്‍ഖനെയാണ് ആദ്യം പിടികൂടിയത്. അപ്പോഴാണ് സമീപത്തെ പൊത്തിലേക്ക് മറ്റൊരു മൂർഖൻ പാമ്പ് കയറിപ്പോകുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പൊത്തിൽ പരിശോധന നടത്തിയപ്പോഴാണ് 30 ഓളം പാമ്പിന് മുട്ടയും ഇവിടെ നിന്ന് കണ്ടെത്തിയത്.




