Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീർ: പി വി അൻവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ഈ തിരഞ്ഞെടുപ്പിൽ എ.എൻ. ഷംസീർ പരാജയപ്പെട്ട വ്യക്തിയാണെന്ന് പി.വി. അൻവർ. ശൈലജയെ ഒതുക്കുന്നതിനായാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധർമ്മടത്ത് പിണറായി വിജയന്റെ വിജയം തോൽവിക്ക് തുല്യമാണെന്നും അൻവർ വിമർശിച്ചു. താൻ മത്സരിച്ചതിലൂടെ ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസിനെ സമ്മർദ്ദത്തിലാക്കിയതും അതുവഴി കോഴിക്കോട് ജില്ലയിൽ ഗുണം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

റിയാസിനെതിരെ മത്സരവുമായി ബന്ധപ്പെട്ട് തോറ്റാൽ മൊട്ടയടിക്കാമെന്നു വെല്ലുവിളിച്ചിരുന്നുവെന്നും അൻവർ പറഞ്ഞു. ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകളിൽ അന്വേഷണം നടത്തണമെന്നും കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുപക്ഷത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും ചില നേതാക്കൾ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിടുന്നത് പാർട്ടിയുടെ ശക്തിയായി കാണണമെന്നും അൻവർ കൂട്ടിച്ചേർത്തു. പിണറായി വിജയനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രകടമായതായും അദ്ദേഹം ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix