Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രി ചര്‍ച്ചയുണ്ടാക്കിയത് മാധ്യമങ്ങളാണ്, നേതൃദാരിദ്ര്യമുളള പാര്‍ട്ടിയല്ല: പി ജെ കുര്യന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുൻപേ തുടക്കം കുറിച്ച കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് പി ജെ കുര്യന്‍. മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യരായ നിരവധി നേതാക്കൾ കോൺഗ്രസിലുണ്ടെന്നും ഇപ്പോൾ പരിഗണനയിലുളള മൂന്നുപേരും അതിനർഹരായവർ തന്നെയാണെന്നും പി ജെ കുര്യൻ പറഞ്ഞു. കോൺഗ്രസ് നേതൃദാരിദ്ര്യമുളള പാർട്ടിയല്ലന്നും, കെ സുധാകരനും മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തില്‍ വരും, ആത്മവിശ്വാസമുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചയുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നേതാക്കൾക്കിടയിൽ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടതോടെ സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

Recent News

Advertisement
WhiteswanTV Footer