ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ അമ്മ നാല് മക്കളെ കൊലപ്പെടുത്തി. 35-കാരിയായ ഗാസിയ ഖാത്തൂണാണ് മക്കളെ കൊലപ്പെടുത്തിയത്. മെയ് 2 ന് ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഒരു സ്ത്രീ നാല് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതേത്തുടർന്നുണ്ടായ അന്വേഷണത്തിലാണ് അമ്മ തന്നെയാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് അറിഞ്ഞത്. സഫിഖ്(14), സൗദ്(12), ഉമര്‍(10), സാദിയ(8) എന്നിവരെയാണ് അമ്മ കൊലപ്പെടുത്തിയത്. നിലവിൽ ഇവർ ഒളിവിലാണ്. സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.




