കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ അച്ഛന് മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ സനിൽ ആണ് മരിച്ചത്. 46 വയസ്സായിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാധമിക നിഗമനം. പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇരുവരും താമസിച്ചിരുന്നത്. മകനെ വെട്ടിയ പിതാവ് രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.




