കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി പിന്നില്‍. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നിലാണ്. കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. 93 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 43 മണ്ഡലങ്ങളില്‍ മാത്രമാണ് ഇടത് ലീഡ് ചെയ്യുന്നത്. 4 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. പല മന്ത്രിമാരും പിന്നിലാണ്.




