Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്‌റ്റോക്ക് കുറഞ്ഞ് പമ്പുകള്‍, വില കൂടുന്നത് വരെ പൂഴ്ത്തി വെക്കുന്നതെന്ന് ആക്ഷേപം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലും ഇന്ധന സ്റ്റോക്ക് കുറയുന്നു. മേയ് ദിനമുള്‍പ്പെടെ രണ്ട് അവധികള്‍ അടുപ്പിച്ച് വന്നതിനാലാണ് ഇതെന്ന് ഡീലര്‍മാര്‍ പറയുന്നുണ്ടെങ്കിലും മറ്റ് ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. മേയ് ദിനത്തില്‍ ടെര്‍മിനലുകളില്‍ നിന്ന് ലോഡിങ് നടന്നിരുന്നില്ല. മൂന്നാം തീയതിയും അവധിയായതിനാല്‍ ലോഡിങ് നടന്നില്ല. ഇതോടെ തിങ്കളാഴ്ച രാവിലെ സംസ്ഥാനത്തെ 25% പമ്പുകളിലും ഇന്ധനക്ഷാമം അനുഭവപ്പെട്ടു.

പെട്രോള്‍ പമ്പുകളിലെ സ്റ്റോക്കിന്റെ അവസ്ഥ സെയില്‍സ് ഓഫിസര്‍മാര്‍ നിരീക്ഷിച്ച ശേഷമാണ് വിതരണം ചെയ്യുക. 5000 രൂപയിലേറെ തുകയ്ക്ക് പെട്രോളും മറ്റും ഒരു ഫില്ലിങ്ങില്‍ നല്‍കുന്നതിന് ഇപ്പോള്‍ തന്നെ നിയന്ത്രണമുണ്ട്. വലിയ ജാറുകളില്‍ പെട്രോള്‍ ബള്‍ക്കായി വാങ്ങുന്നത് തടയാനാണ് നിയന്ത്രണം.

എന്നാല്‍ പെട്രോള്‍ പമ്പുടമകളും ജനങ്ങളും പറയുന്നത്, തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിനാല്‍ ഇന്ധനവില കൂട്ടുമെന്നുറപ്പാണെന്നും ഇതുമൂലം കൂടുതല്‍ ഇന്ധനം നിറയ്ക്കാനുള്ള പ്രവണത ഉപയോക്താക്കള്‍ കാണിക്കുന്നത് കുറയ്ക്കാനും വില കൂടിയിട്ട് ആ വിലയ്ക്ക് വില്‍ക്കാനുള്ള പൂഴ്ത്തിവയ്പ്പാണെന്നുമാണ്. ഇന്നും നാളെയുമായി വിലവര്‍ധന വരുമെന്ന കണക്കുകൂട്ടലിലാണ് ഡീലര്‍മാര്‍

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix