റിയാദ്: ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ ഉത്തൻകടവത്ത് മുഹമ്മദ് മുസ്‌തഫ ആണ് മരണപ്പെട്ടത്. 43 വയസ്സായിരുന്നു. കഴിഞ്ഞ 16 വർഷമായി പ്രവാസിയാണ് ഇദ്ദേഹം. ഇന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ വെച്ച് മരിച്ചത്.



