ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയിൽ ഇനി സൗജന്യ ഡീഫോൾട് മോഡൽ. നിലവിലുണ്ടായിരുന്ന ഡിഫോൾട്ട് മോഡലിന് പകരം കൂടുതൽ ബുദ്ധിശക്തിയും വേഗതയുമുള്ള പുതിയ മോഡൽ എല്ലാ ഉപയോക്താക്കൾക്കുമായി സൗജന്യമായി ലഭ്യമാക്കി. ഇൻി സബ്സ്ക്രിപ്ഷൻ എടുക്കണം എന്നില്ല.
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കൃത്യതയുള്ള മറുപടികൾ നൽകാൻ ഈ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. നേരത്തെ പണമടച്ചുള്ള പ്ലാനുകളിൽ മാത്രം ലഭ്യമായിരുന്ന പല അത്യാധുനിക ഫീച്ചറുകളും ഇനി സാധാരണ ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ സാധിക്കും.
ചാറ്റ് ജിപിടിയുടെ പ്രതികരണങ്ങളിലെ പിഴവുകൾ പകുതിയോളം കുറയ്ക്കാൻ പുതിയ അപ്‌ഡേറ്റിലൂടെ സാധിച്ചതായാണ് റിപ്പോർട്ടുകൾ. പുതിയ ഡിഫോൾട്ട് മോഡലായി ‘ജിപിടി-5.5 ഇൻസ്റ്റന്റ്’ (GPT-5.5 Instant) അവതരിപ്പിച്ചു. ഇത് പഴയ മോഡലുകളെക്കാൾ 52 ശതമാനം കൂടുതൽ കൃത്യതയുള്ളതാണ്.




