തിരുവനന്തപുരം: മുഖ്യമന്ത്രിയാരെന്നതില്‍ എത്രയും വേഗം തീരുമാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. മുഖ്യമന്ത്രി ആരാവണമെന്നതില്‍ സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രി ആകണമെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പി ജെ ജോസഫ്.
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെ അഭിപ്രായം നിരീക്ഷരെ അറിയിച്ചെന്ന് കെഡിപി നേതാവും പാലാ നിയുക്ത എംഎല്‍എയുമായ മാണി സി കാപ്പന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ചു. മുഖ്യമന്ത്രിയാരെന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുമെന്ന് സിഎംപി നേതാവ് സി പി ജോണ്‍ പറഞ്ഞു.അതേ സമയം ഘടകകക്ഷികളെ കണ്ട് എഐസിസി നിരീക്ഷകര്‍ ഡല്‍ഹിക്ക് മടങ്ങി.


