ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാന്റ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രൂ അംഗങ്ങളുടെ ആരോഗ്യഅവസ്ഥ കപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോര്‍ട്ട് തേടി.
കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 11 ന് കപ്പല്‍ സ്‌പെയിനിലെ കാനറി ഐലന്‍ഡിലെത്തുമ്പോള്‍ എല്ലാ യാത്രക്കാരെയും പുറത്തെത്തിക്കും. 23 രാജ്യങ്ങളില്‍ നിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. എലികളുടെ ഉണങ്ങിയ കാഷ്ഠത്തില്‍ നിന്നും മൂത്രത്തില്‍ നിന്നുമുള്ള പൊടി വായുവിലൂടെ എത്തിയാണ് മനുഷ്യരിലേക്ക് ഹാന്റാ വൈറസ് പകരുന്നത്.






