Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പടരുന്നത് എലികളിലൂടെ, ബാധിക്കുക വൃക്കയെ, വാക്‌സിനില്ല; എന്താണ് ഹാന്റാ വൈറസ്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന ഒരു പേരാണ് ഹാന്റ വൈറസ് എന്നത്. ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിലെ 3 പേര്‍ മരിച്ചു കഴിഞ്ഞു. എന്താണ് ഹാന്റ വൈറസ്? എങ്ങനെയാണ് ഇത് പകരുക? എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം?

എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ് ഹാന്റ വൈറസിന്റെ സാന്നിധ്യമുള്ളത്. ഇവ ഉണങ്ങി പൊടിപടലങ്ങളായി മാറി നമ്മള്‍ അത് ശ്വസിക്കുമ്പോഴാണ് വൈറസ് ശരീരത്തിലെത്തുന്നത്. എലികളുടെ വിസര്‍ജ്യം കലര്‍ന്ന പ്രതലങ്ങളില്‍ തൊടുകയും പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ വായിലോ തൊടുകയോ ചെയ്യുന്നതു വഴിയും വൈറസ് മനുഷ്യരിലെത്തും. ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് ഹാന്റ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.

രോഗബാധിതരോട് അടുത്തിടപഴകിയാല്‍ വൈറസ് പടരും. ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒന്ന് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. ശക്തമായ പനിയും വിറയലും, ഇടുപ്പ്, പുറംഭാഗം, തോളുകള്‍ എന്നിവിടങ്ങളിലുള്ള പേശിവേദന, തലവേദന, തളര്‍ച്ചയും ക്ഷീണവും, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം മുര്‍ച്ഛിക്കുമ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം കെട്ടുകയും കടുത്ത ശ്വാസതടസ്സം, ചുമ, രക്തസമ്മര്‍ദ്ദം കുറയുക, വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുക എന്നിങ്ങനെയുള്ള ഗുരുതരാവസ്ഥയിലേക്ക് നീങ്ങും. നിലവില്‍ ഇതിന് വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല.

തീവ്രപരിചരണവും ഓക്സിജനും 24 മണിക്കൂര്‍ നിരീക്ഷണവും മാത്രമാണ് ചികിത്സ. എലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ വൃത്തിയാക്കുമ്പോള്‍ മാസ്‌കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികള്‍ തുറക്കുമ്പോള്‍ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് നിലവിലുള്ള ഏക പ്രതിരോധ മാര്‍ഗം.

Recent News

Advertisement
WhiteswanTV Footer