Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൗഹൃദം നടിച്ച് യുവതിയിൽ നിന്ന് 6.8 ലക്ഷം രൂപയുടെ സ്വർണം തട്ടിയ യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: സൗഹൃദം നടിച്ച് യുവതിയിൽ നിന്ന് 6,80,000 രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തലശ്ശേരി സ്വദേശിയായ ഫഹീം അഹമ്മദ് (23) നെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി പരിചയം സ്ഥാപിച്ച ശേഷം പ്രതി പിന്നീട് സ്വർണം നൽകണമെന്ന് ആവശ്യപ്പെടുകയും, ഇല്ലെങ്കിൽ ബന്ധം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

കൂടാതെ യുവതിയുമൊത്തുള്ള ഫോട്ടോകൾ കുടുംബത്തിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞും ഭീഷണി ഉയർത്തിയിരുന്നു.2025 ഒക്ടോബറിൽ യുവതിയിൽ നിന്ന് നാല് പവൻ തൂക്കമുള്ള സ്വർണമാല കൈക്കലാക്കിയ പ്രതി, 2026 ജനുവരിയിൽ ഒരു പവന്റെ ബ്രേസ്ലെറ്റ്, അര പവന്റെ മറ്റൊരു ബ്രേസ്ലെറ്റ്, രണ്ടര ഗ്രാം പാദസരം എന്നിവയും തട്ടിയെടുത്തു.

ആകെ ഏകദേശം അഞ്ചര പവനിലധികം സ്വർണം, 6,80,000 രൂപ വിലവരുന്നതാണ് ഇയാൾ കൈവശപ്പെടുത്തിയത്.യുവതിയുടെ പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തലശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

Recent News

Advertisement
WhiteswanTV Footer