എറണാകുളം: തമിഴ്നാടിന്റെ ചരിത്രത്തില്‍ ഒരു പുതിയ യുഗം പിറന്നിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജാേസഫ് വിജയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയ്ക്ക് കഴിയട്ടെ എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവനാഡിയായ ഫെഡറല്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വിജയ്ക്ക് കഴിയട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുടെ പിന്തുണയോടെയാണ് വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.






