ചെന്നൈ: മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ തലപ്പത്തു മാറ്റങ്ങൾ. ആരോഗ്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പി.സെന്തിൽ കുമാറിനെ മുഖ്യമന്ത്രിയുടെ അഡി. ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആദി ദ്രാവിഡ വകുപ്പ് സെക്രട്ടറി ജി.ലക്ഷ്മിപ്രിയയെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും നിയമിച്ചു. അതിനൊപ്പം 200 യൂണിറ്റ് സൗജന്യ വൈദ്യുതിയെന്ന പ്രഖ്യാപനവും ജനങ്ങൾക്ക് ആശ്വാസമായി.
മാസ ബില്ലിങ്ങിൽ പരമാവധി 500 യൂണിറ്റ് ഉപയോഗിക്കുന്നവർക്കാണ് ആദ്യ 200 യൂണിറ്റുകൾക്ക് ഇളവു ലഭിക്കുക. അതേസമയം, 500 യൂണിറ്റിൽ കൂടിയാലും നിലവിലുള്ള 100 യൂണിറ്റ് സൗജന്യമെന്ന ഇളവു തുടരും. എസി ഇല്ലാത്ത വീടുകളിലാണു ഗുണം കൂടുതൽ ലഭിക്കുക. എസിയുള്ള വീടുകളിൽ 500 യൂണിറ്റിൽ കൂടുതൽ വരും.






