Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാർ കണ്ടെയ്‌നർ ലോറിയിൽ ഇടിച്ചുകയറി; നടൻ ഭരത് കാന്ത് അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്ക് നടനും സോഷ്യൽ മീഡിയ താരവുമായി അറിയപ്പെട്ടിരുന്ന കെ. ഭരത് കാന്ത് (31) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ആദിബട്‌ലയ്ക്കടുത്തുള്ള ഔട്ടർ റിങ് റോഡിൽ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഭരത് കാന്തിനൊപ്പം യാത്ര ചെയ്തിരുന്ന ജി. സായ് ത്രിലോക് (31) എന്ന യുവാവും അപകടത്തിൽ മരിച്ചു. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്.

ഭരത് കാന്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് മുന്നിൽ പോയിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ലോറിയുടെ പിൻഭാഗത്തെ ചക്രങ്ങളും വേർപ്പെട്ടുപോയി.

അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘ടെനന്റ്’, ‘ഗ്രാമം’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു ഭരത് കാന്ത്. സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ടായിരുന്നു.

Recent News

Advertisement
WhiteswanTV Footer