Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെട്ടികുളങ്ങരയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഭഗവതിപ്പടി മങ്ങാട്ടുശ്ശേരിൽ അനന്തൻ (26), ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതിൽ ചെല്ലപ്പൻ നായർ (74) എന്നിവരാണ് മരിച്ചത്. രാവിലെ 9.30ഓടെയായിരുന്നു അപകടം.

ഫെഡറൽ ബാങ്ക് മാവേലിക്കര ശാഖയിലെ ഉദ്യോഗസ്ഥനായ അനന്തൻ ഓടിച്ചിരുന്ന ബൈക്ക്, വഴിയാത്രക്കാരനായ ചെല്ലപ്പൻ നായരെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ അനന്തൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ചെല്ലപ്പൻ നായരെ ഉടൻ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി.

Recent News

Advertisement
WhiteswanTV Footer