ന്യൂയോര്‍ക്ക്: ലോകമെമ്പാടുമായി ഗൂഗിളിന്റെ സേവനങ്ങള്‍ തടസ്സപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും ഗൂഗിള്‍ ആക്സസ് ചെയ്യുന്നതില്‍ നിരവധി ഉപയോക്താക്കളാണ് ബുദ്ധിമുട്ട് നേരിട്ടത്. സെര്‍ച്ച് റിസള്‍ട്ടുകള്‍ ലോഡ് ആകാത്തതും പേജുകള്‍ റിഫ്രഷ് ചെയ്യാന്‍ സാധിക്കാത്തതുമാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങള്‍. ആഗോളതലത്തില്‍ തന്നെ ഗൂഗിളിന്റെ പ്രവര്‍ത്തനത്തില്‍ മന്ദത അനുഭവപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. അല്‍പ്പസമയത്തിനകം വിഷയം പരിഹരിക്കപ്പെട്ടു. കാരണം എന്തെന്ന വിശദീകരണം ഇതുവരെ വന്നിട്ടില്ല.






