അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്. 82 റണ്‍സിനായിരുന്നു ജയം. ഇതോടെ 16 പോയിന്റോടെ ഗില്ലും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് കുറിച്ച 169 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 90 റണ്‍സില്‍ ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം നേടിയ കാഗിസോ റബാഡ, ജേസണ്‍ ഹോള്‍ഡര്‍, രണ്ട് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ എന്നവരാണ് എസ് ആര്‍ എച്ചിനെ തകര്‍ത്തത്. 19 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സാണ് ടോപ് സ്‌കോറര്‍.
നേരത്തെ സായ് സുദര്‍ശന്റെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.






