Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: നിയമസഭാ വിശ്വാസവോട്ടെടുപ്പിൽ ടിവികെ സർക്കാർ ഭൂരിപക്ഷം നേടി. വോട്ടെടുപ്പിൽ 144 അംഗങ്ങൾ സർക്കാരിനെ പിന്തുണച്ചു, 22 പേർ എതിർത്തു. ഡിഎംകെ, ബിജെപി, പിഎംകെ എന്നിവ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ച് എംഎൽഎമാർ അഭിപ്രായം രേഖപ്പെടുത്താതെ വിട്ടുനിന്നതായും റിപ്പോർട്ടുണ്ട്. ഇതോടെ ടിവികെ സർക്കാർ സഭയിൽ വിശ്വാസവോട്ട് നേടി.

വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് നിലവിൽ 120 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. പിന്നാലെ എഐഎഡിഎംകെയിലെ വിമത വിഭാഗമായ സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എം.എൽ.എമാരും പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം വർധിച്ചു.

എടപ്പാടി കെ. പളനിസ്വാമി ടിവികെക്കെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 47 എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. പാർട്ടിക്കുള്ളിലെ ഭിന്നതകളും വിമത നീക്കങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിച്ചതായി വിലയിരുത്തപ്പെടുന്നു. ടിവികെയെ പിന്തുണയ്ക്കാനുള്ള തീരുമാനം പാർട്ടി രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ്.

Recent News

Advertisement
WhiteswanTV Footer