Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാട് വെട്ടിത്തെളിക്കുമ്പോൾ കടന്നലുകൾ കുത്തി; അധ്യാപകന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ ഒരു പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ മൺപുറ്റിൽ ഉണ്ടായിരുന്ന കടന്നൽ കൂട് ഇളകുകയായിരുന്നു. തുടർന്ന് കടന്നലുകൾ കൂട്ടത്തോടെ ആക്രമിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.

കൂടെയുണ്ടായിരുന്ന തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്നതിനിടെയാണ് വിജയൻ മാസ്റ്റർക്ക് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് ദുഃഖകരമായ ഈ സംഭവം ഉണ്ടായത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന നാലോളം തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. അവർ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ അവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Recent News

Advertisement
WhiteswanTV Footer